Asianet News MalayalamAsianet News Malayalam

സഹപ്രവര്‍ത്തകയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി; ഇന്ത്യക്കാരനെതിരെ ദുബായില്‍ നടപടി തുടങ്ങി

ജൂലൈ 17ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി. കമ്പനിയിലെ സൂപ്പര്‍വൈസറായ ഇന്ത്യക്കാരനും ജീവനക്കാരിയായ നേപ്പാളി പൗരയായ യുവതിയും ഒരു ഫ്ലാറ്റിലാണ് ജോലി ചെയ്തിരുന്നത്. 

indian accused of sexually harassing female worker in Dubai
Author
Dubai - United Arab Emirates, First Published Sep 23, 2018, 4:21 PM IST

ദുബായ്: ഒപ്പം ജോലി ചെയ്ത വനിതാ ജീവനക്കാരിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ ഇന്ത്യക്കാരനെതിരെ ദുബായില്‍ നിയമനടപടി തുടങ്ങി. 28 വയസുള്ള യുവാവാണ് 30കാരിയെ, ജോലി സ്ഥലത്ത് ഒറ്റയ്ക്കായ സമയത്ത് ചൂഷണം ചെയ്തത്. യുവതിയെ കടന്നുപിടിക്കുകയും ആലിംഗനം ചെയ്യുകയും അപമര്യാദയായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നു.

ജൂലൈ 17ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി. കമ്പനിയിലെ സൂപ്പര്‍വൈസറായ ഇന്ത്യക്കാരനും ജീവനക്കാരിയായ നേപ്പാളി പൗരയായ യുവതിയും ഒരു ഫ്ലാറ്റിലാണ് ജോലി ചെയ്തിരുന്നത്. ഫര്‍ണിച്ചറുകള്‍ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ കൈയ്യില്‍ പിടിക്കുകയായിരുന്നു. യുവതി അനിഷ്ടം പ്രകടിപ്പിക്കുകയും മറ്റൊരു മുറിയിലേക്ക് പോവുകയും ചെയ്തെങ്കിലും ഇയാള്‍ പിന്നാലെ ചെന്ന് കടന്നുപിടിച്ചു. ശരീരത്തിന് പിന്നീലൂടെ കെട്ടിപ്പിടിച്ചു. മുഖത്ത് തെറ്റായ രീതിയില്‍ സ്പര്‍ശിച്ചു.

ഇതോടെ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. യുവാവ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി രേഖപ്പെടുത്തിയ ഉദ്ദ്യോഗസ്ഥന്‍ മൊഴി നല്‍കിയിരുന്നു. താന്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും എന്നാല്‍ അവര്‍ അനിഷ്ടം പ്രകടിപ്പിച്ചതോടെ പിന്മാറിയെന്നുമാണ് ഉദ്ദ്യോഗസ്ഥനോട് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവ് കുറ്റം നിഷേധിച്ചു.

പ്രതി നേരത്തെയും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരി സമാനമായ സംഭവത്തെക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പ്രോസിക്യൂഷനെ അറിയിച്ചത്. കേസ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റി വെച്ചിരിക്കുകയാണിപ്പോള്‍.

Follow Us:
Download App:
  • android
  • ios