ആവശ്യക്കാര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതിനിടെ ഹവല്ലിയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ചതും ഇറക്കുമതി ചെയ്ത മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: 500 കുപ്പി മദ്യവുമായി ഇന്ത്യക്കാരനെ കുവൈത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ആവശ്യക്കാര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതിനിടെ ഹവല്ലിയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ചതും ഇറക്കുമതി ചെയ്ത മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

സംശയകരമായ സാഹചര്യത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോഴാണ് 500 കുപ്പി മദ്യം കണ്ടെടുത്തത്. പിടിയിലായ ഇന്ത്യക്കാരനെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.