അബുദാബി: ഈ വര്‍ഷം നടക്കാനിരിക്കുന്ന എക്സ്‍പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ ലഭ്യമാക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു. അബുദാബിയില്‍ കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

എക്സ്പോ 2020ല്‍ ഇന്ത്യയുടെ സജീവ സാന്നിദ്ധ്യമുണ്ടാകും. യുഎഇ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണ സഹകരണമുണ്ടാകും. യുഎഇയിലെ കലാ, സാംസ്കാരിക, വാണിജ്യ മേഖലകളില്‍ ഇന്ത്യന്‍ സമൂഹം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.