കമ്പനിയിലെ തൊഴിലാളികളിലൊരാളാണ് മതദേഹം കണ്ടത്. തൂണിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ കുവൈത്തിലെ ജോലിസ്ഥലത്ത് തൂങ്ങി മരിച്ചു. ജോലി ചെയ്തിരുന്ന കമ്പനിയിലെ ബാത്ത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ശുഐബിയയിലെ കമ്പനി ആസ്ഥാനത്തായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കമ്പനിയിലെ തൊഴിലാളികളിലൊരാളാണ് മതദേഹം കണ്ടത്. തൂണിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിയിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോദഗസ്ഥര്‍ സ്ഥലത്തെത്തി. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.