Asianet News MalayalamAsianet News Malayalam

പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ ആത്മഹത്യയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു. 

Indian expatriate found dead in kuwait
Author
Kuwait City, First Published Aug 28, 2020, 10:23 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജലീബ് അല്‍ ശുയൂഖിലാണ് സംഭവം. വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ബാത്ത്റൂമിനുള്ളില്‍ വസ്ത്രത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കുവൈത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ ആത്മഹത്യയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു. ഫിലിപ്പൈന്‍ സ്വദേശിയായ പ്രവാസിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മറ്റൊരാള്‍. കഴുത്തില്‍ കുരുക്കിട്ട് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു ഇയാള്‍.

Follow Us:
Download App:
  • android
  • ios