ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അപകടം. നാലംഗ കുടുംബം സഞ്ചരിച്ച
ഡാലസ്: അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ചത് അറ്റ്ലാന്‍റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ. ഇവര്‍ സഞ്ചരിച്ച കാറിൽ ട്രക്കിടിക്കുകയും തുടര്‍ന്ന് കാറിന് തീപിടിക്കുകയുമായിരുന്നു. ഗ്രീന്‍ കൗണ്ടിയിലുണ്ടായ അപകടത്തില്‍ നാലംഗ കുടുംബമാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. ഡാലസില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് അപകടം.
അറ്റ്ലാന്‍റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ ദിശ തെറ്റിവന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറിന് തീപിടിച്ചു. നാല് പേരും വെന്തുമരിക്കുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടി വരും. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
