അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനെ അബുദാബി പൊലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. ദുബായ് വിമാനത്താവളത്തില്‍ പ്രത്യേക എയര്‍ ആംബുലന്‍സ് എത്തിച്ചാണ് 70 വയസുകാരനെ അബുദാബിയിലെ അല്‍ മഫ്റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഒമാനില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഇന്ത്യന്‍ പൗരന് നട്ടെല്ലിന് സാരമായി പരിക്കേറ്റത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ കൊണ്ടുവന്ന ശേഷം അവിടെ നിന്ന് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകായിരുന്നുവെന്ന് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.