Asianet News MalayalamAsianet News Malayalam

കേരളം മുതല്‍ കശ്മീര്‍വരെയുണ്ട് ഇപ്പോള്‍ ദുബായ് ഗ്ലോബല്‍ വില്ലേജില്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ, ശ്രീപെരുമ്പത്തൂരിലെ സ്മാരകത്തിന്റെ മാതൃകയിലാണ് പവലിയന്‍ നിര്‍മിച്ചിരിക്കുന്നത്. ഹവേലി, പഞ്ചാബിലെ ജഗദ്ജിത് കൊട്ടാരം,  എന്നിവയുടെ രൂപങ്ങളും കവാടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

indian pavilion in dubai global village
Author
Global Village - Dubai - United Arab Emirates, First Published Mar 4, 2019, 10:37 AM IST

ദുബായ്: കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ഗ്ലോബൽ വില്ലേജിലെ ഇന്ത്യന്‍ പവിലിയൻ സന്ദർശകരെ വരവേൽക്കുന്നു. ആഗോള ഗ്രാമത്തിൽ സാന്നിധ്യമറിയിച്ച എഴുപത്തഞ്ചോളം രാജ്യങ്ങളുടെ കൗതുകങ്ങളിൽ വേറിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ പവലിയന്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ, ശ്രീപെരുമ്പത്തൂരിലെ സ്മാരകത്തിന്റെ മാതൃകയിലാണ് പവലിയന്‍ നിര്‍മിച്ചിരിക്കുന്നത്. ഹവേലി, പഞ്ചാബിലെ ജഗദ്ജിത് കൊട്ടാരം,  എന്നിവയുടെ രൂപങ്ങളും കവാടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.  ഇന്ത്യൻ വാസ്തുശിൽപ വിദ്യയുടെ സൗന്ദര്യം വരച്ചുകാട്ടുന്ന പവിലിയനില്‍ കേരളം മുതൽ കശ്മീർ വരെയുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കലകളും സംസ്കാരവും ഇന്ത്യൻ പവലിയനിൽ പ്രതിഫലിക്കുന്നു. കരകൗശല വസ്തുക്കൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ, കലാ പ്രകടനങ്ങൾ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്.

പ്രവൃത്തി ദിവസങ്ങളിൽ പോലും സന്ദർശകരുടെ തിരക്കാണ് ഇന്ത്യൻ പവലിയനിൽ അനുഭവപ്പെടുന്നത്. ഇന്ത്യൻ സംഗീതവും കലകളും ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ഇവിടുത്തെ കാഴ്ചകൾ വിരുന്നാകുന്നു.  കടകൾ നടത്തുന്നവരിൽ വനിതകളാണ് ഭൂരിഭാഗവും. ഇന്ത്യൻ കരകൗശല വസ്തുക്കൾ സ്വന്തമാക്കാൻ യൂറോപ്പുകാരും അറബ് വംശജരും യഥേഷ്ടമെത്തുമ്പോൾ അത് ഇന്ത്യയോടുള്ള അവരുടെ സ്നേഹവും താത്പര്യവുമാണ് പ്രകടമാകുന്നതെന്ന് അധികൃതര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios