ചരിത്രത്തിലെ വലിയ ഇടിവാണ് ചൊവ്വാഴ്ച ഇന്ത്യന്‍ രൂപ നേരിട്ടത്.
ദുബൈ: രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടതോടെ നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയ്ക്ക് തകര്‍ച്ച നേരിട്ടതാണ് പ്രവാസികള്‍ക്ക് നേട്ടമായത്. ചരിത്രത്തിലെ വലിയ ഇടിവാണ് ചൊവ്വാഴ്ച ഇന്ത്യന്‍ രൂപ നേരിട്ടത്.
എക്സി റിപ്പോർട്ട് അനുസരിച്ച് ഒരു ദിർഹമിന് 23.93 രൂപയാണ് ചൊവ്വാഴ്ചത്തെ നിരക്ക്. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി ഉയർത്തിയതാണ് ഒരാഴ്ചക്കിടെ ഇന്ത്യൻ രൂപ ഇടിയാനുള്ള കാരണം. ഇന്ന് ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. 23.86 രൂപയാണ് ദിര്‍ഹവുമായുള്ള ഇന്നത്തെ വിനിമയ നിരക്ക്.
കഴിഞ്ഞ ബുധനാഴ്ചയും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. എക്സി റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിർഹത്തിന് 23.89 രൂപയാണ് വിനിമയ നിരക്ക് രേഖപ്പെടുത്തിയത്. ഗൾഫ് കറന്‍സികളെല്ലാം കഴിഞ്ഞ ആഴ്ച മുന്നറിയിരുന്നു. എന്നാല്‍ അന്ന് പ്രവാസികള്‍ക്ക് ശമ്പളം ലഭിച്ച് തുടങ്ങിയിട്ടില്ലാത്തതിനാല്‍ പണമിടപാട് സ്ഥാപനങ്ങളില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ ഓഗസ്റ്റ് മാസത്തിലെ ആദ്യ വാരത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികൾക്ക് ഗുണകരമാകുകയാണ്. ശമ്പളം ലഭിച്ച് തുടങ്ങിയതിനാല്‍ നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
