പഠന  കാര്യങ്ങളിൽ  പിന്നോക്കം നിൽക്കുന്ന  വിദ്യാർത്ഥികളെയും, ജോലി തിരക്ക് കാരണം   തങ്ങളുടെ  കുട്ടികളുടെ  പാഠ്യ  വിഷയങ്ങളിൽ   ശ്രദ്ധിക്കുവാൻ കഴിയാതെ വരുന്ന  മാതാപിതാക്കൾക്കളെയുമാണ്  ട്യൂഷനുമേലുള്ള   നിയന്ത്രണം  കനത്ത  പ്രതിസന്ധിയിൽ  ആക്കിയിരിക്കുന്നത് .

മസ്ക്കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ നിർത്തലാക്കികൊണ്ടുള്ള നടപടിയിൽ ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയില്‍. ഇന്ത്യൻ സ്‌കൂള്‍ ബോര്‍ഡിന്റെ ഉത്തരവിനെ ഒരു വിഭാഗം സ്വാഗതം ചെയ്യുന്നതിനോടൊപ്പം, പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും രംഗത്ത് എത്തി

പഠന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും, ജോലി തിരക്ക് കാരണം തങ്ങളുടെ കുട്ടികളുടെ പാഠ്യ വിഷയങ്ങളിൽ ശ്രദ്ധിക്കുവാൻ കഴിയാതെ വരുന്ന മാതാപിതാക്കൾക്കളെയുമാണ് ട്യൂഷനുമേലുള്ള നിയന്ത്രണം കനത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത് .
പുതിയ അദ്ധ്യായന വര്‍ഷം ആരംഭിച്ചു അഞ്ചു മാസത്തിനു ശേഷം, സ്കൂൾ ഭരണ സമതി എടുത്ത ഈ നടപടി മൂലം ബഹു ഭൂരിപകഷം രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയിലായിരിക്കുകയാണ് .

ട്യൂഷൻ ക്‌ളാസ്സുകളിൽ നിന്നും ലഭിച്ചു വന്നിരുന്ന അധിക വരുമായിരുന്നു, കുറഞ്ഞ ശമ്പളത്തിൽ വര്‍ഷങ്ങളോളം ഇന്ത്യൻ സ്കൂളുകളിൽ ജോലി ചെയ്തു വരുന്ന അദ്ധ്യാപകരുടെ ഏക സാമ്പത്തിക ആശ്രയം. എന്നാൽ സ്കൂൾ ഭരണ സമിതിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ഒരു വിഭാഗം അദ്ധ്യാപകരും രക്ഷിതാക്കളും രംഗത്തുണ്ട്.

ആഗസ്ത് മുപ്പത്തിനായിരുന്നു ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണ സമതി, അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷനുമേൽ നിയന്ത്രണമേർപെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.