കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് ശേഷം ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

മനാമ: ബഹ്റൈനില്‍ 13 വയസുകാരിയായ ഇന്ത്യന്‍ ബാലികയെ മരിച്ച നിലയില്‍ കണ്ടെത്തി. ജുഫൈറിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് ശേഷം ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്ന് കുട്ടി വീണുമരിച്ചതാണെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.