കുവൈറ്റില്‍ സ്ഥിരതാമസക്കാരനായ സന്ദീപ് മേനോന്‍ 10 ഡോളര്‍ സമ്മാനം നേടുന്ന 132-മത്തെ ഇന്ത്യക്കാരനാണ്. തന്റെ ജീവിതത്തില്‍ ഇത്ര വലിയൊരു വിജയം ആദ്യമായിട്ടാണെന്നും ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് ഒന്നാം സമ്മാനം. 2095 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്ത സന്ദീപ് മേനോനാണ് 10 ലക്ഷം ഡോളര്‍(6.85 കോടി ഇന്ത്യന്‍ രൂപ)സമ്മാനത്തിന് അര്‍ഹനായത്. 

കുവൈറ്റില്‍ സ്ഥിരതാമസക്കാരനായ സന്ദീപ് മേനോന്‍ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 132-മത്തെ ഇന്ത്യക്കാരനാണ്. തന്റെ ജീവിതത്തില്‍ ഇത്ര വലിയൊരു വിജയം ആദ്യമായിട്ടാണെന്നും ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആഢംബര വാഹനങ്ങള്‍ സമ്മാനമായി ലഭിച്ച മറ്റ് രണ്ട് പേരുടെ പേരുകളും ഇന്ന് പ്രഖ്യാപിച്ചു.

0425 നമ്പര്‍ ടിക്കറ്റെടുത്ത ഈജിപ്ഷ്യന്‍ പൗരനാണ് ബിഎംഡബ്ല്യൂ 750എല്‍ഐ ലക്ഷ്വറി സില്‍വര്‍ മെറ്റാലിക് കാര്‍ ലഭിച്ചത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ പൗരന്‍ ശാന്തി ബോസിനും ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി ലഭിച്ചു. 1999ല്‍ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് മലയാളികളടക്കമുള്ള നിരവധി പേരെ ഇതിനോടകം കോടീശ്വരന്മാരാക്കിയിട്ടുണ്ട്