ഏപ്രില്‍ ഒന്നു മുതല്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് അറിയിപ്പ്. മസ്കത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസ് നേരത്തെ നിര്‍ത്തിയിരുന്നു. 

മസ്കത്ത്: ബജറ്റ് എയര്‍ലൈന്‍ ഇന്റിഗോ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ഒരു സര്‍വീസ് കൂടി നിര്‍ത്തലാക്കുന്നു. മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കാനാണ് ഇന്റിഗോയുടെ തീരുമാനമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രില്‍ ഒന്നു മുതല്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് അറിയിപ്പ്. മസ്കത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസ് നേരത്തെ നിര്‍ത്തിയിരുന്നു. ജെറ്റ് എയര്‍വേയ്സും മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഏപ്രിലോടെ എയര്‍ ഇന്ത്യ എക്സ്‍പ്രസും ഒമാന്‍ എയറും മാത്രമായിരിക്കും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്.