Asianet News MalayalamAsianet News Malayalam

സബ് മറൈന്‍ കേബിള്‍ തകര്‍ന്നു; രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ വ്യാപകമായി ബാധിച്ചു, അറിയിച്ച് ഒമാൻ അതോറിറ്റി

കേബിള്‍ തകര്‍ന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത് കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കുന്നതിന് വിവിധ കമ്പനികളുമായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി.

internet data services in oman affected due to damage to one international submarine cables
Author
First Published Mar 1, 2024, 4:32 PM IST

മസ്‌കറ്റ്: അന്താരാഷ്ട്ര സബ് മറൈന്‍ കേബിളുകളിലൊന്ന് തകര്‍ന്നത് ഒമാന്റെ ഇന്റര്‍നെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. വിവിധ ഗവര്‍ണറേറ്റുകളിലെ എല്ലാ വാര്‍ത്താ വിനിമയ കമ്പനികളുടെയും സേവനത്തെ ഇത് ബാധിച്ചതായി അതോറിറ്റി അറിയിച്ചു.

കേബിള്‍ തകര്‍ന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത് കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കുന്നതിന് വിവിധ കമ്പനികളുമായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ചെങ്കടലില്‍ കേബിള്‍ തകര്‍ന്ന വിഷയത്തില്‍ അന്താരാഷ്ട്ര കേബിള്‍ സംരക്ഷണ സമിതി ആശങ്ക അറിയിച്ചിരുന്നു. 

ലോ​കമെമ്പാടും ക​ട​ലി​ന​ടി​യി​ലൂ​ടെ 400 കേ​ബി​​ളു​ക​ൾ 1.5 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​ത് നി​ത്യ ജീ​വി​ത​വു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഇ​ന്റ​ർ​നെ​റ്റ് അ​ട​ക്ക​മു​ള്ള എ​ല്ലാ ഡി​ജി​റ്റ​ൽ ഡേ​റ്റ​ക​ളി​ൽ 99 ശ​ത​മാ​ന​വും ഈ ​കേ​ബി​ളു​ക​ൾ വ​ഴി​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്. ഒ​രോ വ​ർ​ഷം ശ​രാ​ശ​രി 150 കേ​ബി​ൾ ത​ക​രാ​റു​ക​ളെ​ങ്കി​ലും സം​ഭ​വി​ക്കാ​റു​ണ്ട്. ഇ​വ​യി​ൽ കൂടുതലും സം​ഭ​വി​ക്കു​ന്ന​ത് മ​ത്സ്യ ബ​ന്ധ​നം കാ​ര​ണ​വും ക​പ്പ​ലു​ക​ൾ ന​ങ്കൂ​ര​മി​ടു​ന്ന​തു കൊ​ണ്ടു​മാ​ണ്. അ​ത​ത് ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കേ​ബിൾ കേ​ടു​വ​രാ​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നും കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ളോ​ട് അ​ന്താ​രാ​ഷ്ട്ര കേ​ബി​ൾ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Read Also -  കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ, പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത

പുതിയ നാലുവരിപ്പാത ഗതാഗതത്തിന് തുറന്നുകൊടുത്ത് ഒമാൻ

മസ്കറ്റ്: മസ്കറ്റ് - നിസ്‌വ നാലുവരിപ്പാത പൊതുജന ഗതാഗതത്തിനായി തുറന്നു കൊടുത്തു. മസ്കറ്റ് -  നിസ്‌വ നാലുവരിപ്പാതയിൽ  റുസൈൽ -  ബിദ് ബിദ് മേഖലയിൽ നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചതോടെയാണ് ഗതാഗതത്തിനായി പാത തുറന്നുകൊടുത്തത്. ഗതാഗത, വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റിൽ നിന്ന് നിസ്‌വയിലേക്ക് പോകുന്നവർക്കാണ് ഈ നാല് വരിപ്പാത ഏറെ ഗുണകരമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios