മസ്‍കത്ത്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി പ്രവേശിക്കാന്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച  വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

സംഘത്തില്‍ 16 വിദേശികളുണ്ടായിരുന്നെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. പിടിയിലായവര്‍ക്കെതിരെ  നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.