ബസ് ഡ്രൈവറെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയെങ്കിലും രണ്ട് ദിവസമായി ബസ് അതേ സ്ഥാനത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും തനിക്ക് മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നുമാണ് അദ്ദേഹം മൊഴി നല്‍കിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസിനുള്ളില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. സാല്‍മിയ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലുള്ളിലാണ് ഏഷ്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൃതദേഹത്തിന്റെ വയറ്റില്‍ മുറിവേറ്റതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബസ് ഡ്രൈവറെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയെങ്കിലും രണ്ട് ദിവസമായി ബസ് അതേ സ്ഥാനത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും തനിക്ക് മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നുമാണ് അദ്ദേഹം മൊഴി നല്‍കിയത്. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയിട്ടുണ്ട്.