ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്ത നിയമമെന്ന് അറബ് എംപിമാർ
ജറുസലേം: ഇസ്രായേലിനെ ജൂതർക്ക് പ്രാമുഖ്യമുള്ള രാജ്യമായി പ്രഖ്യാപിക്കുന്ന നിയമം പാർലമെന്‍റ് പാസാക്കി. നിയമത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ചോ സമത്വത്തെ കുറിച്ചോ പരാമർശമില്ല. അറബിയുടെ ഔദ്യോഗിക ഭാഷാപദവിയും എടുത്തുകളഞ്ഞു.
ചരിത്ര നിമഷമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബിൽ പാസാക്കിയതിനെ വിശേഷിപ്പിച്ചത്. ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്ത നിയമത്തിനെതിരെ അറബ് എംപിമാർ പാർലമെന്‍റിൽ കരിങ്കൊടി വീശിയും ബിൽ കീറിയെറിഞ്ഞും പ്രതിഷേധിച്ചു.
