ഓഗസ്റ്റ് എട്ടിനുള്ള ഐ.എക്സ് 1411, ഐ.എക്സ് 1412 വിമാന സര്‍വീസുകള്‍ക്കാണ് മാറ്റമുള്ളതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ദുബായ്: കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള ഇന്നത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ദുബായില്‍ നിന്നായിരിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഓഗസ്റ്റ് എട്ടിനുള്ള ഐ.എക്സ് 1411, ഐ.എക്സ് 1412 വിമാന സര്‍വീസുകള്‍ക്കാണ് മാറ്റമുള്ളതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കൊച്ചി - ദുബായ് ഐ.എക്സ് 1411 സര്‍വീസ് പ്രാദേശിക സമയം രാത്രി 9.00 മണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 11.20ന് ദുബായിലെത്തും. തിരികെ ഐ.എക്സ് 1412 ദുബായ് - കൊച്ചി സര്‍വീസ് രാത്രി യുഎഇ സമയം രാത്രി 12.20ന് ദുബായില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം പുലര്‍ച്ചെ 5.55ന് കൊച്ചിയില്‍ തിരിച്ചെത്തുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും ഇന്ന് ദുബായില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു.