തൊഴിൽ ഉടമയിൽ നിന്നും ശമ്പളം ലഭിക്കാത്തതിന് പുറമെ, ശാരീരിക പീഡനവും കൂടിയപ്പോൾ ഏതു വിധേനയും മടങ്ങി നാട്ടിൽ എത്തിയാൽ മതിയെന്ന ഇവരുടെ ആവശ്യം ഉള്പെടുത്തിയ വാർത്ത ആറു ദിവസം മുൻപേ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തിരുന്നു.

മസ്കറ്റ്: ആഴ്ചകൾ നീണ്ട ദുരിത ജീവിതത്തിന് വിരാമം, ഒടുവില്‍ മസ്കറ്റിൽ കുടുങ്ങിയ ആറു മലയാളികൾ നാട്ടിലേക്ക് മടങ്ങി. ശന്പളം നൽകാതെ തൊഴിലുടമ വഞ്ചിച്ച മലയാളികൾക്കാണ് മോചനം സാധ്യമായത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെതുടര്‍ന്നാണ് മസ്കറ്റ് ഇന്ത്യൻ എംബസി ഇടപെടുകയായിരുന്നു. തിരുവനന്തപുരം ഇടുക്കി എന്നി ജില്ലകളിൽ നിന്നുമുള്ള ഏഴു മലയാളികൾ , 2017 അവസാനത്തോട് കൂടിയാണ് മസ്‌കറ്റിലെ ഒരു നിർമാണ കമ്പനിയിൽ ജോലിക്കായി എത്തിയത്.

തൊഴിൽ ഉടമയിൽ നിന്നും ശമ്പളം ലഭിക്കാത്തതിന് പുറമെ, ശാരീരിക പീഡനവും കൂടിയപ്പോൾ ഏതു വിധേനയും മടങ്ങി നാട്ടിൽ എത്തിയാൽ മതിയെന്ന ഇവരുടെ ആവശ്യം ഉള്പെടുത്തിയ വാർത്ത ആറു ദിവസം മുൻപേ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ എമ്പസ്സി ഏഴുപേരുടെയും പാസ്സ്പോർട്ടുകൾ ആവശ്യപെട്ടു. എന്നാല്‍ തൊഴിലുടമ ആറുപേരുടെ പാസ്സ്പോർട്ടുകൾ മാത്രമാണ് തിരികെ നൽകിയത്.

ഇടുക്കി തൊടുപുഴ സ്വദേശി ജിജിമോൻ നളിനിയുടെ പാസ്സ്പോർട് ഇപ്പോഴും തൊഴിൽ ഉടമയുടെ കൈവശമാണുള്ളത്. ജൂൺ 25 ഇന് താമസ സ്ഥലത്തു നിന്നും തൊഴിൽ ഉടമ പുറത്തക്കിയതിനു ശേഷം സാമൂഹ്യ പ്രവർത്തകരുടെ കാരുണ്യത്തിൽ ആയിരുന്നു ഇവർ മസ്കറ്റിൽ താമസിച്ചിരുന്നത്