മനാമ: പിതൃമോക്ഷം തേടി ബഹ്റൈനില്‍ ആയിരത്തോളം പേര്‍ ബലിതര്‍പ്പണം നടത്തി. അമൃതാനന്ദമയി സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ അസ്‍രി ബീച്ചിലാണ്  ബലിതര്‍പ്പണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബഹ്റൈനില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നുവരുന്നുണ്ട്.

പുലര്‍ച്ചെ 3.30ഓടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. കീഴുര്‍ മുത്തേടത് മന കേശവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. എല്ലാ വര്‍ഷവും ബലിതര്‍പ്പണത്തിന് സൗകര്യം ചെയ്തുതരുന്ന ബഹ്റൈന്‍ രാജാവിനോടും പ്രധാനമന്ത്രിയോടും രാജകുടുംബത്തോടും പ്രത്യേക നന്ദി അറിയിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. അമൃതാനന്ദമയി സേവാസമിതി കോ ഓർഡിനേറ്റർ സുധീർ തിരുനിലത്, രക്ഷാധികാരി കൃഷ്ണകുമാർ, രാമദാസ്, ജ്യോതിമേനോൻ, ചന്ദ്രൻ, സതീഷ്, മനോജ്​, ഷാബു, പ്രദീപ്‌, സജീഷ്, മനോജ്‌, സന്തോഷ്, വിനയൻ, സുനീഷ്, മഹേഷ്‌, വിനോദ്, സതീഷ് കോഴിക്കോട്, ഷാജി, സുരേഷ്, സുകുമാർ, ലേഖ കൃഷ്ണ കുമാർ, രാജി പ്രദീപ്‌, അഖില, അമീഷാ സുധീർ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.