ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് അഞ്ച് മാസത്തോളമായി ദുബായ് റാഷിദ് ആശുപത്രിയില്‍ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശിയെ  തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി. ആശുപത്രിചെലവ് ഏറ്റെടുക്കാനോ മികച്ചചികിത്സ നല്‍കാനോ ഇദ്ദേഹം ജോലിചെയ്തിരുന്ന കമ്പനി തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. നരിക്കുനി എന്‍ആര്‍ഐ അസോസിയേഷൻ പ്രസിഡണ്ട് ഹാരിസ്, സാമൂഹ്യ പ്രവർത്തകരായ ബഷീർ തിക്കോടി, സലാം പാപ്പിനിശ്ശേരി എന്നിവരുടെ ഇടപെടലാണ് ശശീന്ദ്രന്റെ തുടര്‍ചികിത്സയ്ക്ക് വഴിയൊരുക്കിയത്.