രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയി ദുബൈയില്‍ എത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കിടന്ന സുധീഷിനെ ദുബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിയാദ്: അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങി വരുന്നതിനായി ദുബൈയില്‍ എത്തിയ കൊല്ലം സ്വദേശി മരിച്ചു. ജുബൈല്‍ സൗദി സ്‌പെഷ്യലൈസ്ഡ് ജനറല്‍ കോണ്‍ട്രാക്ടിങ് എസ്റ്റാബ്ലിഷ്മെന്റ് (എസ്.എ.എസ്.പി) കമ്പനിയിലെ പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ ആയി ജോലി ചെയ്തിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ആശുപത്രി ജങ്ഷനില്‍ ശിവശങ്കരപ്പിള്ളയുടെ മകന്‍ സുധീഷ് എസ്. പിള്ള (38) ആണ് ദുബൈയിലെ ആശുപത്രിയില്‍ മരിച്ചത്.

രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയി ദുബൈയില്‍ എത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കിടന്ന സുധീഷിനെ ദുബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്ന സുധീഷ് കഴിഞ്ഞ ദിവസം മരിച്ചു. കോവിഡ് ഫലം നെഗറ്റിവ് ആയിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിച്ചു. ഭാര്യ: ജീന. രണ്ടു സഹോദരന്മാരുണ്ട്.