റിയാദ്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി സൗദി അറേബ്യയില്‍ മരിച്ചു. പെരിന്തല്‍മണ്ണ പാതാക്കര സ്വദേശി മുഹമ്മദലി എന്ന അലി (50) ആണ് തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് നിര്യാതനായത്. 

തായിഫ് ഹലഗയിലാണ് അലി ജോലി ചെയ്തിരുന്നത്. രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതനായ അഹമ്മദ് കുട്ടിയുടേയും കിത്തുമ്മയുടേയും മകനാണ്. ഭാര്യ: -ഹസീന. മക്കള്:- ജുനൈദ്, ജുബ്‌ന, ആയിഷ ജസ.