റിയാദ്: ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു. പൂവാർ പൊഴിയൂർ സ്വദേശി കാവുവിള വീട്ടിൽ ശഹാബുദ്ദീൻ നാഗൂർ കണ്ണ് (60) ആണ് ബത്ഹയിലെ ശാര ദറക്തറിലുള്ള താമസസ്ഥലത്ത് വെച്ച് ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ മരിച്ചത്. ഓൾഡ് സനാഇയ റോഡിലെ ട്രാസ് ഹോട്ടലിൽ ജീവനക്കാരനായിരുന്നു.

നൂഹ് പാത്തുമ്മയാണ് മാതാവ്. ഭാര്യ: ആയിഷ ബീവി. മക്കൾ: നിസാമുദ്ദീൻ, അനീസ് ഫാത്വിമ, അനീസ്യ ഫാത്വിമ. അനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയും ജനറൽ കൺവീനർ ഷറഫ് പുളിക്കലും രംഗത്തുണ്ട്.

നേരത്തെ, ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചിരുന്നു. കോഴിക്കോട് ചാലപ്പുറം സ്വദേശി സുധീഷ് (47) ആണ് ശനിയാഴ്ച റിയാദ്​ എക്സിറ്റ്​ അഞ്ചിലെ ജോലി സ്ഥലത്തു മരിച്ചത്. മുത്തലഖ് ഫർണിച്ചർ കമ്പനിയിൽ ഷോറൂം ജീവനക്കാരനായിരുന്നു.

ഡ്യൂട്ടിയുടെ ഭാഗമായി ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു. എട്ട്​ വർഷമായി റിയാദിലുള്ള സുധീഷ് രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. പിതാവ്: സുബ്രഹ്​മണ്യൻ. മാതാവ്: ജയലക്ഷ്‌മി. സുധീഷ് അവിവാഹിതനാണ്.