ഇരുപത് വര്‍ഷത്തോളമായി മസ്‌കത്തിലെ അല്‍ കൊയര്‍, മദീന ഖാബൂസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍  ജോലി ചെയ്തു വരികയായിരുന്നു.

മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ ചുള്ളിയാട്ട് തായ്കണ്ടി പുതിയപുരയില്‍ മേമ്മി മകന്‍ കോലഞ്ചേരി പല്ലേരി നോര്‍ത്ത് കണ്ണാടി പറമ്പ് സീനത്ത് മന്‍സിലില്‍ ചാപ്പനകൊഴുമ്മല്‍ പുതിയപുരയില്‍ അബൂബക്കര്‍ (61) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഇരുപത് വര്‍ഷത്തോളമായി മസ്‌കത്തിലെ അല്‍ കൊയര്‍, മദീന ഖാബൂസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സീനത് പി പി, മക്കള്‍: അന്‍സീര്‍, അഷീര്‍, അസ്‌ന, അസ്ലം, മരുമകള്‍: സഹല, സഹോദരങ്ങള്‍: അഹ്മദ് കുട്ടി C P, അബ്ദുള്ള കുട്ടി, മൂസാന്‍, ഹംസ, സലാം, അഷ്റഫ്, സുബൈദ, ഖബറടക്കം ഇന്ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ആല്‍ അമറാത്ത് ഖബറുസ്ഥാനില്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona