ഒമാനിലെ ഖദറയില്‍ വെച്ച് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൊന്നച്ചാല്‍ സ്വദേശി വിജയ ഭവനില്‍ മാധവന്‍ പിള്ള മകന്‍ മോഹനന്‍ (61) ആണ് ഒമാനില്‍.വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒമാനിലെ ഖദറയില്‍ വെച്ച് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മാതാവ്: രാമലക്ഷ്മി, ഭാര്യ: വത്സല. ഖാബൂറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാളെ നാട്ടിലേക്ക് അയക്കുമെന്ന് സുവൈക്കില കൈരളി പ്രവര്‍ത്തകര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona