റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂര്‍ സ്വദേശി കുളങ്ങര വീട്ടില്‍ അമീന്‍ എന്ന ഫൈസല്‍ ഷായെ (38) ആണ് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ താമസിക്കുന്നയിടത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. മൃതദേഹം ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. 14 വര്‍ഷമായി അല്‍ഹസയിലുള്ള അമീന്‍ അല്‍ഹുലൈബി കോണ്‍ട്രാക്ടിങ് എസ്റ്റാബ്ലിഷ്‌മെന്റില്‍ ഡ്രൈവറായിരുന്നു. പിതാവ്: ഷാഹുല്‍ ഹമീദ്. മാതാവ്: ഫാത്തിമ. ഭാര്യ: ജാരിയത്ത്. സഹോദരങ്ങള്‍: നാദിര്‍ഷ, അന്‍വര്‍ ഷാ, സജ്‌ന.