ജിദ്ദ: നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം അബ്ദുനാസര്‍(52)ആണ് മരിച്ചത്. 25 വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഞായറാഴ്ച ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പി എന്‍ നസീമ, മക്കള്‍: അഹദ്, മുര്‍ഷിദ്, മാജിദ്, സാബിത്ത്, മുര്‍ഷിദ. മരുമക്കള്‍: ഫാസില്‍ കാരക്കുന്ന്, മുഫീദ കാച്ചിനിക്കാട്.