കലാ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന മഞ്ജു പ്രേം ആംസ് ഫോര്‍ യു എന്ന സംഘടനയുടെ ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി അധ്യാപിക കുവൈത്തില്‍ മരിച്ചു. അബ്ബാസിയ യുനൈറ്റഡ് സ്‌കൂള്‍ അധ്യാപികയും തിരുവനന്തപുരം സ്വദേശിയുമായ മഞ്ജു പ്രേം(50)ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കലാ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന മഞ്ജു പ്രേം ആംസ് ഫോര്‍ യു എന്ന സംഘടനയുടെ ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്നു. ഭര്‍ത്താവ്: പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, കുവൈത്ത്), മക്കള്‍: വിനയ് പ്രേം, വിസ്മയ പ്രേം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona