Asianet News MalayalamAsianet News Malayalam

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20 വര്‍ഷമായി കുവൈത്തിലെ സൗത്ത്‌ ലിങ്ക് കമ്പനിയില്‍ ജോലി ചെയ്‍ത് വരികയായിരുന്നു അദ്ദേഹം.

keralite expatriate died due to cardiac arrest in kuwait
Author
Kuwait City, First Published Apr 2, 2021, 9:50 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20 വര്‍ഷമായി കുവൈത്തിലെ സൗത്ത്‌ ലിങ്ക് കമ്പനിയില്‍ ജോലി ചെയ്‍ത് വരികയായിരുന്നു അദ്ദേഹം.

പിതാവ് പരേതനായ ശ്രീധരന്‍. മാതാവ് പരേതയായ കാര്‍ത്യായനി. ഭാര്യ - മഞ്ജുഷ. മക്കള്‍ - സഞ്ജീവ് കൃഷ്ണ, സഞ്ജിത് കൃഷ്ണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ടീം വെല്‍ഫയറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Follow Us:
Download App:
  • android
  • ios