ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. നിസ്വ ഫര്‍ഖില്‍ ഷെല്‍ പെട്രോള്‍ പമ്പില്‍ മാനേജരായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൊമ്മേരി അരയണരി പറമ്പ് ശ്രീ മന്ദിരത്തില്‍ വിപിന്‍(50)ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. നിസ്വ ഫര്‍ഖില്‍ ഷെല്‍ പെട്രോള്‍ പമ്പില്‍ മാനേജരായിരുന്നു. പിതാവ്: വിജയന്‍ നായര്‍, മാതാവ്: വിലാസിനി, ഭാര്യ: മഞ്ജുഷ, മകള്‍: ദേവിക വിപിന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona