റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. റിയാദ് ഉലയ്യയില്‍ സ്വദേശി ഭവനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി മോഹന വിലാസത്തില്‍ തുണ്ടിതെക്കേതില്‍ മോഹനന്‍ (64) ആണ് മരിച്ചത്.

10 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം ശനിയാഴ്ച വൈകുന്നേരത്തിന് ശേഷം നാട്ടിൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. തുടർന്ന് കുവൈത്തിലുള്ള മകന്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിെൻറ താമസ സ്ഥലം കണ്ടെത്തിയത്. അല്‍ഹമാദി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭാര്യ: പ്രസന്ന. മക്കള്‍: മഹേഷ്, ഗോപിക. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി എന്നിവര്‍ രംഗത്തുണ്ട്.

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു