റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശി കുട്ടംപറമ്പില്‍ ബാവയുടെ മകന്‍ റിയാസ് (44) ആണ് റിയാദിലെ എക്സിറ്റ് ആറില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ മരിച്ചത്. താമസ സ്ഥലത്ത് സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. 

ഉടനെ പൊലീസിനെയും റെഡ് ക്രെസന്റിനെയും വിവരം അറിയിക്കുകയും അവര്‍ എത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് രണ്ടു മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചതായി മനസിലായത്. അഞ്ചു വര്‍ഷമായി എക്സിറ്റ് ആറിലെ സ്റ്റാര്‍ ഹോട്ടലിൽ ജീവനക്കാരാണ്. പിതാവ്: ബാവ, മാതാവ്: നബീസു. ഭാര്യ: നസീറ. മക്കൾ: ഫിറോസ്, ഫാരിസ്, ഫർസാന. മരുമകൻ: നസീബ്.