റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശിയും ജിദ്ദ നവോദയ കലാസാംസ്കാരിക പ്രവർത്തകനുമായ നൗഫൽ കോട്ടപ്പറമ്പിൽ ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചത്. ജിദ്ദ ഡൽഹി പബ്ലിക് സ്കൂളിൽ അധ്യാപികയായ നിഷയാണ് ഭാര്യ. മക്കൾ: നാദിയ നൗഫൽ, നാദിർ നൗഫൽ. മാതാവ്: പാത്തുമ്മ, സഹോദരൻ: അഫ്സൽ കോട്ടപ്പറമ്പിൽ, സഹോദരി: ഷിജ, നിഷ.