സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും സൗദി അറേബ്യയിലെത്തിയത്.
റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും സൗദി അറേബ്യയിലെത്തിയത്.
ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന ഷറഫിയ ബാഗ്‍ദാദിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും രണ്ട് മക്കളും ഫ്ലാറ്റിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു.
Last Updated Mar 3, 2021, 10:26 AM IST
Post your Comments