റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു. പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവംപുറം സ്വദേശി മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. 

ഒരാഴ്ച്ച മുമ്പ് ശക്തമായ ശ്വാസതടസ്സം മൂലം ദമ്മാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച് വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവ് ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ചതായി സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് അറിയിച്ചു.