കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി ബാലന്‍ മരിച്ചു. പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് ഏബ്രഹാമിന്റെയും ഡോ. സുജയുടെയും മകന്‍ നിഹാല്‍ മാത്യു ഐസക്കാണ്(13) മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. റിഗ്ഗായില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: നിഖില്‍.

Read More: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു