കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തിൽ മലയാളി ഉൾപ്പെടെ ഏഴ് പേർ കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കലാണ് മരിച്ച മലയാളി. അതേസമയം പുതുതായി 454 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

കൊവിഡ് ബാധിതനായിരുന്ന സിബി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടയം മണിമല കടയനിക്കാട് സ്വദേശിയാണ്. 55 വയസ്സായിരുന്നു. ബഹ്ബാനി കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഴ് മരണം ഉള്‍പ്പെടെ കുവൈത്തിലെ ആകെ കൊവിഡ് മരണം 296 ആയി. അതേസമയം പുതിയ 454 കൊവിഡ് കേസുകള്‍ ആണ് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 35,920 ആയി. ഇതില്‍ 26,759 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 877 പേരാണ് രോഗബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. നിലവിൽ 9,295 പേർ ചികത്സയിലുണ്ട്. പുതിയ കൊവിഡ് കേസുകളില്‍ അധികവും കുവൈത്ത് സ്വദേശികൾക്കാണ്. 193 പേർ. മുൻദിവസങ്ങളെ അപേഷിച്ച് കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ കുറവുണ്ട്. പുതുതായി 41 ഇന്ത്യക്കാർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്.

Read more: കുവൈത്തിലും റിയാദിലും ഓരോ മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരിച്ച പ്രവാസികൾ 226