Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച 6750 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി

ഒരു മാസക്കാലം നീണ്ടു നിന്ന പൊതുമാപ്പ് കാലയളവിൽ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്ത​ ഇന്ത്യക്കാരിൽ 80 ശതമാനം പേരും ഇതിനകം നാടണഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിൽ പറയുന്നു.

kuwait amnesty 6750 reached india
Author
Kuwait, First Published Jun 17, 2020, 12:01 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിൽ 6750 പേർ നാട്ടിലേക്ക് മടങ്ങി. നിലവിൽ 431 പേർ മാത്രമാണ് ക്യാമ്പുകളിൽ അവശേഷിക്കുന്നത്. 7181 ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. അതേസമയം 85 ഇന്ത്യക്കാർ ഉൾപ്പെടെ 527 പേർക്ക്​കൂടി രാജ്യത്ത് പുതുതായി കൊവിഡ്​ 19 സ്ഥിരീകരിച്ചു.

ഒരു മാസക്കാലം നീണ്ടു നിന്ന പൊതുമാപ്പ് കാലയളവിൽ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്ത​ഇന്ത്യക്കാരിൽ 80 ശതമാനം പേരും ഇതിനകം നാടണഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിൽ പറയുന്നു. ഏപ്രിൽ 16 മുതൽ 20 വരെയായിരുന്നു ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ. അന്നുമുതൽ ക്യാമ്പിൽ കഴിയുന്ന 431 പേരാണ്​ ഇനിയും മടങ്ങാനുള്ളത്. മടക്കയാത്ര വൈകുന്നതിൽ ഇവർ നിരാശരാണ്.

രജിസ്ട്രേഷൻ പൂർത്തിയായത്​ മുതൽ യാത്രാദിവസം വരെ കുവൈത്ത്​ആഭ്യന്തര മന്ത്രാലയമാണ്​ ഇവർക്ക്​ താമസ സൗകര്യമൊരുക്കുന്നത്. രജിസ്റ്റർ ചെയ്തവരെ സ്വന്തം താമസസ്ഥലത്തേക്ക്​തിരിച്ചയച്ചിട്ടില്ല. ഇവരിൽ പലവിധ രോഗബാധിതരുമുണ്ട്. കൊവിഡ്​ ബാധിക്കുമോ എന്ന ഭീതിയിലുമാണിവർ. വൈകാതെ തിരിച്ചു​പോക്ക്​സാധ്യമാവുമെന്ന പ്രതീക്ഷയാണ്​ ഇവർക്കുള്ളത്.

അതേസമയം, പാസ്പോർട്ട്​ കൈവശമില്ലാതെ ഇന്ത്യൻ എംബസി ഔട്ട്പാസ്​നൽകിയവർ ക്യാമ്പിന്​ പുറത്താണ്. ഇവരുടെ തിരിച്ചുപോക്ക്​ സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്. അതിനിടെയാണ് 85 ഇന്ത്യക്കാർ ഉൾപ്പെടെ 527 പേർക്ക്​കൂടി പുതുതായി കൊവിഡ്​19 സ്ഥിരീകരിച്ചത്. 675 പേർ ഉൾപ്പെടെ 28,206 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ്​മരണം 303 ആയി. ബാക്കി 8449 പേരാണ്​ചികിത്സയിലുള്ളത്. 

Follow Us:
Download App:
  • android
  • ios