ദേശീയ ഭക്ഷ്യ-പോഷകാഹാര അതോരിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ശീതീകരിച്ചതും അല്ലാതെയുമുള്ള ചിക്കനും അനുബന്ധ ഉല്‍പ്പന്നങ്ങളുമടക്കം എല്ലാതരം ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണ്. 

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കുവൈറ്റില്‍ നിയന്ത്രണം. ദേശീയ ഭക്ഷ്യ-പോഷകാഹാര അതോരിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ശീതീകരിച്ചതും അല്ലാതെയുമുള്ള ചിക്കനും അനുബന്ധ ഉല്‍പ്പന്നങ്ങളുമടക്കം എല്ലാതരം ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണ്. പക്ഷിപ്പനിക്കെതിരായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.