കൊവിഡ് 19 മൂലം നിർത്തിവച്ച കൊമേഴ്സ്യൽ വിമാന സർവ്വീസ് ആണ് കുവൈത്ത് നാളെ മുതൽ ആരംഭിക്കുന്നത്.ഒന്ന്​, മൂന്ന്​, നാല്​, അഞ്ച്​ ടെർമിനലുകളിൽനിന്നാണ്​ വിമാന സർവീസ്​ ആരംഭിക്കുന്നത്. 

കുവൈറ്റ് സിറ്റി: നാലു മാസത്തിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് മുതൽ വിമാനസർവീസ് തുടങ്ങും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ യാത്രാവിലക്കുള്ളതിനാൽ ഇന്ത്യക്കാർക്ക് അതിന്റെ ഗുണം ലഭിക്കില്ല.

കൊവിഡ് 19 മൂലം നിർത്തിവച്ച കൊമേഴ്സ്യൽ വിമാന സർവ്വീസ് ആണ് കുവൈത്ത് നാളെ മുതൽ ആരംഭിക്കുന്നത്.ഒന്ന്​, മൂന്ന്​, നാല്​, അഞ്ച്​ ടെർമിനലുകളിൽനിന്നാണ്​ വിമാന സർവീസ്​ ആരംഭിക്കുന്നത്. ടെർമിനലുകൾ അണുവിമുക്​തമാക്കി​. സുരക്ഷ ക്രമീകരണങ്ങളും ശക്​തമാക്കി. 

വിമാനത്താവളത്തിനകത്ത്​ യാത്രക്കാ​രെ മാത്രമെ കയറ്റൂ. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന്​ ആളുവേണ്ട കേസുകളിൽ മാത്രമാണ്​ ഇളവ്​. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ അകത്ത്​ കയറ്റില്ല. ആദ്യഘട്ടത്തിൽ പ്രതിദിനം 10,000 യാത്രക്കാർക്കാണ് സേവനം ഉപയോഗിക്കാനാകുക. 

30 ശതമാനം ജീവനക്കാരാണ്​ ​ജോലിയിലുണ്ടാവുക. ആദ്യഘട്ടത്തിൽ ദിവസവും 100 വിമാന സർവിസുകളാണ്​ ഉണ്ടാവുക. ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളിലേക്ക് സർവ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് കുവൈത്ത് വിലക്ക് പ്രഖ്യാപിച്ചതോടെ കൊമേഴ്സ്യൽ സർവ്വീസ് ഇന്ത്യൻ പ്രവാസികൾക്ക് ഉപയോഗിക്കാനാവില്ല. 

കുവൈത്തിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്കും വിലക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നനത്തിന് പരിഹാരം കാണാൻ സാധിക്കൂ.