Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 10 മരണം

ഇതുവരെ 244,325 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,393 പേര്‍ മരണപ്പെട്ടു.

kuwait reported 10 covid deaths on april 9
Author
Kuwait City, First Published Apr 9, 2021, 11:38 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ 10 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. പുതിയതായി 1,477 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 1,367 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

ഇതുവരെ 244,325 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,393 പേര്‍ മരണപ്പെട്ടു. 228,627 പേര്‍ സുഖം പ്രാപിച്ചു. നിലവില്‍ രാജ്യത്ത് 14,305 കൊവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 224 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,171 കൊവിഡ് പരിശോധനകളാണ് കുവൈത്തില്‍ നടത്തിയത്. ആകെ 2,142,326 കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios