നോർക്കയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രളയ ദുരിതാശ്വാസ പദ്ധതികൾ ഈ മാസം 28 നു പ്രഖ്യാപിക്കുx.ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നേരത്തെ കുവൈത്തിൽ രൂപീകൃതമായ ഹെൽപ്‌ കേരള എന്ന സംഘടനയുമായി നോർക്കക്ക്‌ ബന്ധമില്ല

കുവൈറ്റ് സിറ്റി: മുഖ്യ മന്ത്രിയുടെ ഗ്ലോബൽ സാലറി ചാലഞ്ചിന്റെ ഭാഗമായി കുവൈത്തിൽ നിന്നും 30 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നോർക്ക ഡയറക്ടർ രവി പിള്ള വ്യക്തമാക്കി. ഇതിനായി അടുത്ത മാസം വിവിധ പ്രവാസി സംഘടനാ നേതാക്കളുടെയും ബിസ്നസ്‌ പ്രമുഖരുടെയും യോഗം വിളിച്ചു ചേർക്കുമെന്നും രവിപിള്ള അറിയിച്ചു.

സാധാരണക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളവും ബിസ്നസ്‌ സ്ഥാപനങ്ങളിൽ നിന്നും ഒരു മാസത്തെ ലാഭ വിഹിതവും സ്വരൂപിക്കാനാണു ഉദ്ദേശിക്കുന്നത്‌. ഒക്റ്റോബർ 18നും 22 നും ഇടയിൽ സംസ്ഥാനത്തു നിന്നും മന്ത്രി തലത്തിലുള്ള സംഘം കുവൈത്തിൽ എത്തുന്നുണ്ട്‌. മന്ത്രിയുടെ കയ്യിൽ ഡ്രാഫ്റ്റ്‌ ആയാണു തുക കൈമാറുക എന്നും നോർക്ക ഡയരക്റ്റർ രവി പിള്ള അറിയിച്ചു.

നോർക്കയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രളയ ദുരിതാശ്വാസ പദ്ധതികൾ ഈ മാസം 28 നു പ്രഖ്യാപിക്കുമെന്നും അദ്ധേഹം പറഞ്ഞു.ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നേരത്തെ കുവൈത്തിൽ രൂപീകൃതമായ ഹെൽപ്‌ കേരള എന്ന സംഘടനയുമായി നോർക്കക്ക്‌ ബന്ധമില്ല.അവർക്ക്‌ സർക്കാർ പദ്ധതികളുമായി സഹകരിക്കാവുന്നതാണെന്നും രവി പിള്ള പറഞ്ഞു. 

മുഖ്യ മന്ത്രിയുടെ സാലറി ചാലഞ്ച്‌ പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കുവൈത്തിൽ നിന്നുള്ള ലോക കേരള സഭാ അംഗങ്ങളുമായി അദ്ധേഹം ചർച്ച നടത്തി. വാർത്താ സമ്മേളനത്തിൽ നോർക്ക ക്ഷേമ നിധി ബോർഡ്‌ ഡയരക്റ്റർ എൻ.അജിത്‌ കുമാർ ഉൾപ്പെടെയുള്ള 7 അംഗ ലോക കേരളാ സഭാംഗങ്ങളും പങ്കെടുത്തു.