Asianet News MalayalamAsianet News Malayalam

പൊലീസിന്റെ ജാഗ്രത തുണച്ചു; കാണാതായ നാലുവയസുകാരനെ രക്ഷിതാക്കള്‍ക്ക് കൈമാറി

പൊലീസ് സ്റ്റേഷനില്‍ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കിയതിനൊപ്പം വീട്ടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയായിരുന്നു. ഇതിനിടെയാണ് രാവിലെ 7.45ഓടെ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസിന് ഫോണ്‍ കോള്‍ ലഭിച്ചത്. 

Lost 4 year-old rescued by UAE police
Author
Ajman - United Arab Emirates, First Published Feb 8, 2019, 3:53 PM IST

അജ്മാന്‍: കാണാതായ നാല് വയസുകാരനെ അജ്മാന്‍ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞദിവസം പുലര്‍ച്ചെ 6.45നാണ് നാല് വയസുകാരന്‍ നുഐമിയയിലെ പള്ളിക്ക് സമീപത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. മുതിര്‍ന്നവര്‍ ആരും ഒപ്പമില്ലാതെ കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കിയതിനൊപ്പം വീട്ടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയായിരുന്നു. ഇതിനിടെയാണ് രാവിലെ 7.45ഓടെ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസിന് ഫോണ്‍ കോള്‍ ലഭിച്ചത്. പൊലീസുകാര്‍ക്ക് കുട്ടിയെ ലഭിച്ച അതേ സ്ഥലം തന്നെയാണ് പരാതിപ്പെട്ടവരും പറഞ്ഞത്. ഇതോടെ കുട്ടി പൊലീസ് സ്റ്റേഷനിലുണ്ടെന്ന് രക്ഷിതാക്കളെ അറിയിച്ചു. കുട്ടിയുടെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പൊലിസ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മതയ്ക്ക് നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത്.

Follow Us:
Download App:
  • android
  • ios