അബുദാബി: പ്രമുഖ ബിനിനസ് ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി വി നന്ദകുമാറിനെ നിയമിച്ചു. നിലവില്‍ ലുലു ഗ്രൂപ്പിന്റെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് വി നന്ദകുമാര്‍.

ലുലു ഗ്രൂപ്പിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിങ് ബിസിനസ് എന്നിവ ഉള്‍പ്പെട്ട സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇദ്ദേഹം നേതൃത്വം നല്‍കുക.   

ബഹുരാഷ്ട്ര കമ്പനിയായ ലുലു ഗ്രൂപ്പില്‍ 20 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് വരികയായിരുന്ന വി നന്ദകുമാര്‍ ലുലു ഗ്രൂപ്പിന്‍റെ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇദ്ദേഹം മുമ്പ് 'ദി ടൈംസ് ഓഫ് ഇന്ത്യ', 'ഇന്ത്യന്‍ എക്‌സ്പ്രസ്' എന്നീ മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

റീട്ടെയില്‍, മാര്‍ക്കറ്റിങ് മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വമായ നന്ദകുമാറിനെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് മാര്‍ക്കറ്റിങ് പ്രൊഫഷണലുകളില്‍ ഒരാളായി 'ഫോബ്‌സ്' മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. 

"