ലുലുവിന്റെ പേരില്‍ തട്ടിപ്പുകള്‍ക്ക് ഇതാദ്യമായല്ല ശ്രമം നടക്കുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ പോലുള്ളവ അന്വേഷിച്ച് ലുലുവില്‍ നിന്ന് ആരും വിളിക്കുകയോ ഇതിനായി മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് അറിയിപ്പില്‍ പറയുന്നു. 

ദുബായ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ഗള്‍ഫിലെ ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ ഫോണില്‍ വിളിച്ച് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ച ശേഷം ഇത് ഉപയോഗിച്ച് പണം തട്ടുന്നതാണ് രീതി. തങ്ങളുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ലുലു ഇന്ന് യുഎഇയിലെ മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കി.

ലൂലുവിന്റെ പേരില്‍ തട്ടിപ്പുകള്‍ക്ക് ഇതാദ്യമായല്ല ശ്രമം നടക്കുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ പോലുള്ളവ അന്വേഷിച്ച് ലുലുവില്‍ നിന്ന് ആരും വിളിക്കുകയോ ഇതിനായി മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് അറിയിപ്പില്‍ പറയുന്നു. തട്ടിപ്പുകാര്‍ക്കെതിരെ ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.