75,000 സ്വകയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.  

റിയാദ്:ലുലു ഹൈപ്പർ മാർക്കറ്റിന്റെ 151 -ാം ശാഖാ ഒമാനിൽ പ്രവര്‍ത്തനം ആരംഭിച്ചു. ഇബ്രിയിലെ ബവാദി മാളില്‍ ആരംഭിച്ച ഹൈപ്പർ മാർക്കറ്റ് ഖലീഫ ബിന്‍ സലിം ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ യുസഫ് അലി , എക്സിക്യൂട്ടീവ് ഡയറക്ടർ അശ്രഫ് അലി എന്നിവർ ചടങ്ങില്‍ പങ്കെടുത്തു .പ്രദേശവാസികള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതാക്കും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റെന്നും, ഈ വര്‍‍ഷം തന്നെ മൂന്നു ഹൈപ്പർ മാർക്കറ്റ് ഒമാനിൽ ആരംഭിക്കുമെന്നും എംഎ യൂസഫ് അലി പറഞ്ഞു. 75,000 സ്വകയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.