നിസ്വാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാഗ്നെറ്റിന്റെ സേവനങ്ങൾ കുവൈത്തിലെ പൊതു സമൂഹത്തിനിടയിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്.

കുവൈത്ത്: സന്നദ്ധ സേവന രംഗത്ത് അനുകരണീയമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചമായി മാറിയ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം എ )ന്റെ സന്നദ്ധ സേവന വിഭാഗമായ ‘മാഗ്നെറ്റി’നെ ആദരിച്ച് കുവൈത്ത് അൽ സായർ കമ്പനി മാനേജ്മെന്‍റ്. നിസ്വാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാഗ്നെറ്റിന്റെ സേവനങ്ങൾ കുവൈത്തിലെ പൊതു സമൂഹത്തിനിടയിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്. അൽ സായർ ജനറൽ മാനേജർ സഹീദ് മുഹമ്മദ്‌ തായ അൽ ശുറാഫയിൽ നിന്ന് കെ കെഎംഎ എ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സി. റഫീഖ് ഉപഹാരം ഏറ്റുവാങ്ങി.

അൽ സായർ മാനേജർമാരായ രാജീവ്‌ രാജൻ, ഷെക്കീർ ഇബ്രാഹിം, സയ്യിദ് മുഹമ്മദ്‌ സുൽഫികർ എന്നിവർ പങ്കെടുത്തു.സംഘടനയുടെ പ്രധാന പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയിൽ മാഗ്നെറ്റ് കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് കെ.സി. റഫീഖ്, കേന്ദ്ര വൈസ് പ്രസിഡന്റ് ടി. ഫിറോസ്, ഫർവാനിയ സോൺ പ്രസിഡന്റ് പി.പി.പി. സലീം, ഫർവാനിയ ബ്രാഞ്ച് പ്രസിഡന്റ് സജ്ബീർ കാപ്പാട് എന്നിവർ പങ്കെടുത്തു. മാനുഷിക സേവനത്തിന്റെ മാതൃകാ സംഘടനയായി കുവൈത്തിൽ പ്രവർത്തിക്കുന്ന മാഗ്നെറ്റിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്കുള്ള ഈ അംഗീകാരം, സമൂഹത്തിന്റെ പിന്തുണയോടെ കൂടുതൽ വിപുലമായ സേവന പ്രവർത്തനങ്ങൾക്കുള്ള കരുത്തായി മാറുമെന്ന് ചടങ്ങിൽ നന്ദി പറഞ്ഞ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സി. റഫീഖ് സൂചിപ്പിച്ചു