. ഷാര്‍ജയിൽ താമസിക്കുന്ന അബ്ദുള്‍ ഗഫൂര്‍, അബുദാബിയിൽ നിന്നുള്ള പ്രതീക്, ദുബായിൽ നിന്നുള്ള സത്യ എന്നിവരാണ് വിജയികള്‍.

മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് 152-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് റാഫ്ള്‍ വിജയികളായത് മൂന്ന് ഇന്ത്യക്കാര്‍. മൂന്നു പേര്‍ക്കും ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. ഷാര്‍ജയിൽ താമസിക്കുന്ന അബ്ദുള്‍ ഗഫൂര്‍, അബുദാബിയിൽ നിന്നുള്ള പ്രതീക്, ദുബായിൽ നിന്നുള്ള സത്യ എന്നിവരാണ് വിജയികള്‍.

യു.എ.ഇയിൽ അടുത്തായി മാത്രം എത്തിയയാളാണ് അബ്ദുള്‍ ഗഫൂര്‍. ഏഴ് മാസം മുൻപ് യു.എ.ഇയിൽ എത്തിയ ഗഫൂര്‍ ഡ്രൈവര്‍ ആണ്. എല്ലാ ആഴ്ച്ചയും മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് അദ്ദേഹം കളിക്കാറുണ്ട്. മഹ്സൂസ് ആപ്പിലൂടെയാണ് താന്‍ വിജയിയായ വിവരം ഗഫൂര്‍ അറിഞ്ഞത്. സാമ്പത്തിക ബാധ്യതകള്‍ വീട്ടാന്‍ പണം ഉപയോഗിക്കാനാണ് ഗഫൂര്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതൽ മഹ്സൂസ് കളിക്കുന്നയാളാണ് പ്രതീക്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ഉപയോഗിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

മൂന്നാമത്തെ വിജയി സത്യ രണ്ട് ദശകത്തോളമായി യു.എ.ഇയിൽ താമസിക്കുകയാണ്. ഒരു സ്വകാര്യ എനര്‍ജി കമ്പനിയിൽ പ്രൊജക്റ്റ് മാനേജരാണ് അദ്ദേഹം. മഹ്സൂസിന്‍റെ തുടക്കം മുതൽ അദ്ദേഹം ഗെയിമിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പിലും പന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് 20,000,000 ദിര്‍ഹം ടോപ് പ്രൈസ് നേടാം. രണ്ടാം സമ്മാനം 150,000, മൂന്നാം സമ്മാനം 150,000, നാലാം സമ്മാനം 35 ദിര്‍ഹം മൂല്യമുള്ള മഹ്സൂസ് ഗെയിം, അഞ്ചാം സമ്മാനം അഞ്ച് ദിര്‍ഹം. കൂടാതെ ആഴ്ച്ചതോറുമുള്ള ട്രിപ്പിൾ 100 ഡ്രോയിലൂടെ മൂന്നു പേര്‍ക്ക് AED 100,000 വീതം.