ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരുടെ കണക്കാണിത്. 

റിയാദ്: സൗദി അറേബ്യയില്‍ 60 വയസ്സും അതിന് മുകളിലും പ്രായമുള്ളവരില്‍ ഭൂരിപക്ഷവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഹഫര്‍ അല്‍ ബാത്വിനിലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും ഇവിടെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

അല്‍ അഹ്‌സയും അല്‍ ഖുറായത്തുമാണ് രണ്ടാം സ്ഥാനത്ത്. 93 ശതമാനം പേരാണ് ഈ വിഭാഗത്തില്‍ രണ്ടിടത്തും വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ബിഷ-86, റിയാദ്-83, ദമ്മാം ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യ-80, ത്വാഇഫ്-80 എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളില്‍ വാക്‌സിന്‍ എടുത്തവരുടെ നിരക്ക്. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരുടെ കണക്കാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona